ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നിഫ്റ്റി 19300 നരികെ, 439 പോയിന്റ് നേടി സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 439.45 പോയിന്റ് അഥവാ 0.68 ശതമാനം ഉയര്‍ന്ന് 65158.01 ലെവലിലും നിഫ്റ്റി 119.50 പോയിന്റ് അഥവാ 0.62 ശതമാനം ഉയര്‍ന്ന് 19308.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1955 ഓഹരികള്‍ മുന്നേറുമ്പോള്‍ 1077 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

160 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ബാങ്ക്,എച്ച്ഡിഎഫ്‌സി,സുസ്ലോണ്‍ എനര്‍ജി,മസഗോണ്‍ ഡോക്ക്, ഇന്‍ഫോസിസ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐസിഐസിഐ ബാങ്ക്,ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്,എസ്ബിഐ എന്നിവയാണ് നേട്ടമുണ്ടാക്കുന്നവ. പവര്‍ഗ്രിഡ്,ബജാജ്-ഓ്‌ട്ടോ,ഹീറോ മോട്ടോകോര്‍പ്,മാരുതി,ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലായി.

മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ ലോഹം,പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനം വീതം ഉയര്‍ന്നിട്ടുണ്ട്.ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.63 ശതമാനവും മിഡ്ക്യാപ് 0.49 ശതമാനവും കരുത്താര്‍ജ്ജിച്ചു.

ജൂണ്‍ 30 ന് റെക്കോര്‍ഡ് നിലവാരത്തിലെത്താന്‍ സെന്‍സെക്‌സിനും നിഫ്റ്റിയ്ക്കുമായിരുന്നു.

X
Top