എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

വിപണി നേട്ടത്തില്‍, നിഫ്റ്റി 19780 ന് മുകളില്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 112.34 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 66640.01 ലെവലിലും നിഫ്റ്റി 30.50 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 19784.30 ലെവലിലും വ്യാപാരം തുടരുന്നു. 864 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 2064 ഓഹരികളാണ് മുന്നേറുന്നത്.

121 ഓഹരി വിലകളില്‍ മാറ്റമില്ല. എന്‍ടിപിസി,ടെക്ക് മഹീന്ദ്ര,ഐഷര്‍ മോട്ടോഴ്‌സ്,ഹീറോ മോട്ടോകോര്‍പ്,ഡോ.റെഡ്ഡീസ്,എല്‍ടിഐ മൈന്‍ഡ്ട്രീ,എച്ച്‌സിഎല്‍ ടെക്ക് എന്നിവ ് നിഫ്റ്റിയില്‍ മികച്ച നേട്ടം കുറിയ്ക്കുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര,ബജാജ് ഓട്ടോ,സിപ്ലി,ഹിന്‍ഡാല്‍കോ,ടാറ്റ മോട്ടോഴ്‌സ്,ടിസിഎസ്,ഡിവിസ് ലാബ്‌സ്,സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ,ഇന്‍ഫോസിസ്,ടാറ്റ സ്റ്റീല്‍ എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ഐടി,ഫാര്‍മ അരശതമാനത്തോളം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി 1.69 ശതമാനം ഇടിവ് നേരിടുകയാണ്. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.48 ശതമാനം ഉയര്‍ന്നെങ്കിലും മിഡ്ക്യാപ് 0.15 ശതമാനം ഇടിവ് നേരിട്ടു.

X
Top