ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

അടുത്തയാഴ്ച റെക്കോര്‍ഡ് ഉയരം ഭേദിക്കാന്‍ നിഫ്റ്റി

കൊച്ചി: ഡിസംബര്‍ സീരീസിന്റെ ആദ്യ ദിനം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ റെക്കോര്ഡ് നിലവാരത്തിലെത്തി. സെന്‍സെക്‌സ് 21 പോയിന്റുയര്‍ന്ന് 62294 ലെവലിലും നിഫ്റ്റി50 29 പോയിന്റുയര്‍ന്ന് 18513 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ നിഫ്റ്റി ഒരു ശതമാനത്തിലേറെ പ്രതിവാര നേട്ടമുണ്ടാക്കി.

പ്രതിവാര ചാര്‍ട്ടില്‍ ബുള്ളിഷ് എന്‍ഗള്‍ഫിംഗ് കാന്‍ഡിലാണ് രൂപപ്പെട്ടിട്ടുള്ളത്. അടുത്തയാഴ്ചയോടെ സൂചിക 18,606 എന്ന റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി വിലയിരുത്തുന്നു. 18600 ഭേദിക്കുന്ന പക്ഷം സൂചിക 18950 ലക്ഷ്യം വയ്ക്കും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18463-18442-18408
റെസിസ്റ്റന്‍സ്: 18532-18553-18587.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:42,881- 42,770 – 42,588
റെസിസ്റ്റന്‍സ്: 43,244- 43,356 – 43,537.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോറമാന്‍ഡല്‍
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
ഐസിഐസിഐ ബാങ്ക്
സണ്‍ ഫാര്‍മ
മാരിക്കോ
വോള്‍ട്ടാസ്
എസ്ബിഐ ലൈഫ്
ഒഎഫ്എസ്എസ്
എന്‍ടിപിസി
വേള്‍പൂള്‍

പ്രധാന ഇടപാടുകള്‍
വീനസ് പൈപ്പ്‌സ് ആന്റ് ട്യൂബ്‌സ്: ബിഎന്‍ബി പാരിബാസ് ആര്‍ബിട്രേജ് 3.2 ശതമാനം അഥവാ 6.5 ലക്ഷം ഓഹരികള്‍ 650 രൂപ നിരക്കില്‍ സ്വന്തമാക്കി. 42 കോടി രൂപയുടേതാണ് മൊത്തം ഇടപാട്. നിക്ഷേപകന്‍ ഹേമന്ത് രജനീകാന്ത് ഷാ അത്രയും ഓഹരികള്‍ സമാന വിലയില്‍ വില്‍പന നടത്തി.

എകെജി എക്‌സിം ലിമിറ്റഡ്: എലുഹിം ലിമിറ്റഡ് 72451 ഓഹരികള്‍ 60.86 രൂപ നിരക്കില്‍ വാങ്ങി.

സുമതി വുഡ്‌സ് ലിമിറ്റഡ്: എല്‍ജി ക്വാന്റ് ഫിന്‍ടെക് ലിമിറ്റഡ് 600000 ഓഹരികള്‍ 28.55 രൂപ നിരക്കില്‍ വാങ്ങി.

ടൈംസ്‌ക്കാന്‍ ലോജിസ്റ്റിക്‌സ് ഇന്ത്യ: വിനീതാ സിംഗ് 30000 ഓഹരികള്‍ 133.03 നിരക്കില്‍ വാങ്ങി. ബിജയ് പ്രതാപ് സിംഗ് 36000 ഓഹരികള്‍ 140.88 രൂപ നിരക്കില്‍ വാങ്ങി.

ഉഷാന്തി കളര്‍ കെം ലിമിറ്റഡ്: സംഗീത് ബെന്‍ ഭാരത് ഭായി ചോക്‌സി 46000 ഓഹരികള്‍ 65.28 രൂപ നിരക്കില്‍ വില്‍പന നടത്തി.

വാക്‌സ്‌ടെക്‌സ് കോട്ട്ഫാബ് ലിമിറ്റഡ്: ക്യുമിന്‍ ഫാര്‍മ 1621555 ഓഹരികള്‍ 9.2 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top