100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നിഫ്റ്റി, സെന്‍സെക്‌സ് നേട്ടത്തില്‍

മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 201.21 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 82,388.02 ലെവലിലും നിഫ്റ്റി 56.60 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 25117.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1354 ഓഹരികള്‍ മുന്നേറുമ്പോള്‍ 1727 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 140 ഓഹരി വിലകളില്‍ മാറ്റമില്ല.

ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, എറ്റേര്‍ണല്‍, അദാനി എന്റര്‍പ്രൈസസ്, ബജാജ് ഓട്ടോ എന്നിവയാണ് ഉയര്‍ന്നത്.അതേസമയം ടാറ്റ കണ്‍സ്യൂമര്‍, ടെക്ക് മഹീന്ദ്ര, ടൈറ്റാന്‍, ട്രെന്റ് , ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ റിയാലിറ്റി 2 ശതമാനവും മീഡിയ ഒരു ശതമാനവും ഇടിവ് നേരിടുമ്പോള്‍ വാഹനം 1 ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഇടിഞ്ഞു.

X
Top