യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഫെഡ് റിസര്‍വ് തീരുമാനം വിപണിയെ സ്വാധീനിയ്ക്കും, തിരിച്ചുകയറ്റത്തിന് സാധ്യത

മുംബൈ: ജൂലൈ 26 ന് പുറത്തുവരുന്ന ഫെഡ് റിസര്‍വിന്റ നിരക്ക് വര്‍ദ്ധന തീരുമാനം വിപണിയെ സ്വാധീനിക്കും, വിദഗ്ധര്‍ പ്രവചിക്കുന്നു. സിഎംഇ ഫെഡ് വാച്ച് ടൂള്‍ ഡാറ്റ വ്യക്തമാക്കുന്നത് കാല്‍ പോയിന്റ് നിരക്ക് വര്‍ദ്ധനവിന് എഫ്ഒഎംസി തയ്യാറാകുമെന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ ചൊവ്വാഴ്ച ജാഗ്രത പ്രകടമായി.

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടരുകായിരുന്നു. സെന്‍സെക്‌സ് 29.07 പോയിന്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 66355.71 ലെവലിലും നിഫ്റ്റി 0.04 ശതമാനം ഉയര്‍ന്ന് 19680.60 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഒരു തിരിച്ചുകയറ്റത്തിന്റെ സാധ്യത വീക്ഷിക്കുകയാണ് അതേസമയം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ദീപക് ജസാനി.

പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഹാമര്‍ പോലുള്ള പാറ്റേണ്‍ ഇക്കാര്യം ധ്വനിപ്പിക്കുന്നതായി അദ്ദേഹം പറയുന്നു. ചോയ്‌സ് ബ്രോക്കിംഗിലെ ഓം മെഹ്‌റ 19820-19850 ലെവലിലാണ് പ്രതിരോധം പ്രതീക്ഷിക്കുന്നത്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മിഡ്ക്യാപ്,സ്‌മോള്‍ക്യാപുകളില്‍ നിക്ഷേപം നടത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്‍ട്രാഡേഴ്‌സിനെ സംബന്ധിച്ച് ലാഭമെടുപ്പാണ് അഭികാമ്യം.

X
Top