പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

വിപണി നേട്ടത്തില്‍, നിഫ്റ്റി 18600 ന് മുകളില്‍

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 317.73 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 62864.84 ലെവലിലും നിഫ്റ്റി 86.60 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന് 18620.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2161 ഓഹരികള്‍ മുന്നേറുമ്പോള്‍ 920 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

140 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര,ആക്‌സിസ് ബാങ്ക്, ഗ്രാസിം,സണ്‍ഫാര്‍മ,പവര്‍ഗ്രിഡ്,ഐസിഐസിഐ ബാങ്ക്,മാരുതി,ബ്രിട്ടാനിയ.എല്‍ടി,അദാനി പോര്‍ട്ട്‌സ് എന്നിവയാണ് മികച്ച നേട്ടത്തില്‍. ഡിവിസ് ലാബ്‌സ്,ടെക് മഹീന്ദ്ര,ബിപിസിഎല്‍,ഹീറോ മോട്ടോകോര്‍പ്,ഏഷ്യന്‍ പെയിന്റ്‌സ്‌,ടൈറ്റന്‍,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ അതേസമയം താഴ്ച വരിച്ചു.

മേഖലകളില്‍ വാഹനം ബാങ്ക്, മൂലധന ചരക്കുകള്‍ എന്നിവ മുന്നേറുമ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി, ലോഹം എന്നിവയാണ് ഇടിവ് നേരിടുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 0.32 ശതമാനവും സ്‌മോള്‍ക്യാപ് 0.63 ശതമാനവും കരുത്താര്‍ജ്ജിച്ചു.

വിപണി നേട്ടം നിലനിര്‍ത്തുമെന്ന് മേഹ്ത ഇക്വിറ്റീസ് സീനിയര്‍ വിപി (റിസര്‍ച്ച്), പ്രശാന്ത് തപ്‌സെ പ്രത്യാശ പ്രകടിപ്പിക്കുന്നു. യുഎസ് കടപരിധി പ്രശ്‌നം ഒത്തു തീര്‍ന്നത്, ഫെഡ് റിസര്‍വിന്റെ പോസിറ്റീവ് കമന്ററി, യുഎസ് തൊഴില്‍ വളര്‍ച്ച, ചൈനീസ് സര്‍ക്കാറിന്റെ സ്റ്റിമുലസ് പാക്കേജ് എന്നിവയാണ് പിന്തുണയേകുന്ന ഘടകങ്ങള്‍. എന്നാല്‍ 18663 ലെവല്‍ മറികടന്നാല്‍ മാത്രമേ മുന്നേറ്റം സ്ഥിരീകരിക്കാനാകൂ.

18463 ലെവലിലായിരിക്കും സപ്പോര്‍ട്ട്. ബാങ്ക് നിഫ്റ്റി 43786 ലെവലില്‍ പിന്തുണ തേടും.

X
Top