100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നിഫ്റ്റി, സെന്‍സെക്‌സ് തകര്‍ച്ച നേരിടുന്നു

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തകര്‍ച്ചയോടെ തുടങ്ങി. സെന്‍സെക്‌സ് 436.97 പോയിന്റ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 80581.75 ലെവലിലും നിഫ്റ്റി 121.85 പോയിന്റ് അഥവാ 0.49 ശതമാനം ഇടിഞ്ഞ് 24600.90 പോയിന്റിലുമാണ് വ്യാപാരത്തിലുള്ളത്.

1571 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 1519 ഓഹരികള്‍ മുന്നേറുന്നു. 146 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകളെല്ലാം ഇടിവ് നേരിടുകയാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, സിപ്ല എന്നീ ഓഹരികളാണ് കൂടുതല്‍ പോയിന്റുകള്‍ നഷ്ടപ്പെടുത്തിയത്. അതേസമയം ജിയോ ഫൈനാന്‍ഷ്യല്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, കോള്‍ ഇന്ത്യ എന്നിവ ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു.

X
Top