ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക 15 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിൽ

മുംബൈ: ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചതിനെ തുടര്‍ന്ന്‌ നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക 15 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്‌ എത്തിയത്‌. ചൊവ്വാഴ്ച നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക നാല്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌.

പ്രസ്റ്റീജ്‌ എസ്റ്റേറ്റ്‌ ചൊവ്വാഴ്ച 7.8 ശതമാനമാണ്‌ ഉയര്‍ന്നത്‌. 2023-24ല്‍ ഭവന പദ്ധതികളുടെ നിര്‍മാണത്തിന്‌ മുമ്പ്‌ 20,000 കോടി രൂപയുടെ വില്‍പ്പനയാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌.

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ ഭവന പദ്ധതികളുടെ നിര്‍മാണത്തിന്‌ മുമ്പുള്ള വില്‍പ്പനയില്‍ 102 ശതമാനവും വില്‍പ്പനയില്‍ 50 ശതമാനവും വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചത്‌.

ശോഭ കഴിഞ്ഞ ത്രൈമാസത്തില്‍ 1724 കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. ഇത്‌ കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വില്‍പ്പനയാണ്‌.

കഴിഞ്ഞ ആറ്‌ മാസം കൊണ്ട്‌ നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക 44.48 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി രേഖപ്പെടുത്തിയ നേട്ടം 11.10 ശതമാനമാണ്‌.

കഴിഞ്ഞ ആറ്‌ മാസത്തിനിടെ ഡിഎല്‍എഎഫ്‌ 38.42 ശതമാനവും ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌ 39.33 ശതമാനവും ഒബ്‌റോയി റിയാല്‍റ്റി 28.1 ശതമാനവും ഉയര്‍ന്നു.

X
Top