വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍

പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. മൂന്ന്‌ ശതമാനം നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക 3313 പോയിന്റ്‌ വരെയാണ്‌ ഇന്നലെ ഉയര്‍ന്നത്‌.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനഫലം മികച്ചതായിരിക്കുമെന്ന പ്രതീക്ഷയാണ്‌ ഈ ഓഹരികളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക 12 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇക്കാലയളവില്‍ നിഫ്‌റ്റിയിലുണ്ടായ മുന്നേറ്റം മൂന്ന്‌ ശതമാനമാണ്‌.

ഇന്ത്യന്‍ ബാങ്ക്‌, യൂകോ ബാങ്ക്‌, പഞ്ചാബ്‌ & സിന്ദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, കാനറ ബാങ്ക്‌, യൂണിയന്‍ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര എന്നീ ഓഹരികള്‍ ഇന്നലെ മൂന്ന്‌ ശതമാനത്തിലേറെ ഉയര്‍ന്നു. എസ്‌ബിഐ, ബാങ്ക്‌ ഓഫ്‌ ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ എന്നീ ഓഹരികള്‍ രണ്ട്‌ ശതമാനത്തിനും മൂന്ന്‌ ശതമാനത്തിനും ഇടയില്‍ നേട്ടം രേഖപ്പെടുത്തി.

കഴിഞ്ഞ ഒരു വര്‍ഷ കാലയളവ്‌ പരിഗണിച്ചാലും പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ വേറിട്ട പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിഫ്‌റ്റി 5.60 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക 12.31 ശതമാനം നേട്ടമാണ്‌ കൈവരിച്ചത്‌. മിക്ക പൊതുമേഖലാ ബാങ്കുകളും ആരോഗ്യകരമായ വായ്‌പാ വളര്‍ച്ച കൈവരിച്ചത്‌ ഓഹരികളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കി.

താഴ്‌ന്ന മൂല്യത്തിലാണ്‌ പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ ഇപ്പോഴും വ്യാപാരം ചെയ്യുന്നത്‌. എസ്‌ബിഐയും ഐഒബിയും ഒഴികെയുള്ള എല്ലാ പൊതുമേഖലാ ബാങ്ക്‌ ഓഹരികളുടെയും വില പുസ്‌തകമൂല്യത്തേക്കാള്‍ താഴെയാണ്‌.

അതേ സമയം സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും പുസ്‌തകമൂല്യത്തിന്റെ മൂന്ന്‌ മടങ്ങിലേറെയും കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ നാല്‌ മടങ്ങിലേറെയുമായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

X
Top