
കൊച്ചി: നിലവിലുള്ള വേഗത പരിഗണിക്കുമ്പോള്‍, നിഫ്റ്റി റെക്കോര്‍ഡ് നേട്ടം കൈവരിക്കും, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. യുഎസ് നേതൃത്വം നല്‍കുന്ന ആഗോള വിപണിയും മികച്ച ആഭ്യന്തര ഡാറ്റകളും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. അതേസമയം ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തില്‍ കൂടുതല്‍ ചലിക്കാന്‍ സൂചികയ്ക്കാകില്ല.
മാത്രമല്ല, യുഎസ് പണപ്പെരുപ്പ സൂചനകള്‍ അത്ര അനുകൂലമല്ല. സിപിഐ പണപ്പെരുപ്പം 4 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും, കോര്‍ പണപ്പെരുപ്പം 5 ശതമാനത്തില്‍ തുടരുന്നു. അതിനാല്‍,നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്തുമ്പോഴും ഹോവ്ക്കിഷ് നിലപാട്, ഫെഡറല്‍ റിസര്‍വ് തുടരാന്‍ സാധ്യതയുണ്ട്.
നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തിലെത്തുമ്പോള്‍ ലാഭമെടുത്ത് പിന്‍മാറുകയാണ് ബുദ്ധി. ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തിലുള്ള വിപണിയില്‍ തുടരുന്നത് അപകടരമാണ്. ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധന നിര്‍ത്തുന്ന പക്ഷം നിഫ്റ്റി റെക്കോര്‍ഡ് ഉയരമായ 18888 തൊടുമെന്ന് മെഹ്ത ഇക്വിറ്റീസ് സീനിയര്‍ വിപി (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെയും പറഞ്ഞു.






