നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

വിപണി വീണ്ടും നഷ്ടത്തില്‍; 323 പോയിന്റ് പൊഴിച്ച് സെന്‍സെക്‌സ്, നിഫ്റ്റി 17650 ന് താഴെ

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച നെഗറ്റീവ് ഓപ്പണിംഗാണ് നടത്തിയത്. സെന്‍സെക്‌സ് 323.09 പോയിന്റ് അഥവാ 0.54 ശതമാനം താഴ്ന്ന് 59901.37 ലെവലിലും നിഫ്റ്റി 88.10 പോയിന്റ് അഥവാ 0.50 ശതമാനം താഴ്ന്ന് 17623.40 ലെവലിലും വ്യാപാരം തുടരുന്നു. 810 ഓഹരികള്‍ മുന്നേറുമ്പോള്‍ 1235 എണ്ണമാണ് പിന്‍വലിയുന്നത്.

138 ഓഹരിവിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര,എച്ച്‌സിഎല്‍,ഇന്‍ഫോസിസ്,ടാറ്റ സ്റ്റീല്‍ എന്നിവയാണ് പ്രധാനമായും താഴ്ച വരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, മാരുതി സുസുക്കി,അള്‍ട്രാടെക് സിമന്റ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് നേട്ടത്തിലായി.

മേഖലകളെല്ലാം നഷ്ടം വരിക്കുകയാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു. ഈ വര്‍ഷം ആഗോള ഇക്വിറ്റി മാര്‍ക്കറ്റുകളെ സ്വാധീനിക്കുന്ന പ്രധാന ട്രിഗര്‍ യുഎസ് പാരന്റ് വിപണിയുടെ പ്രകടനമാണെന്ന്‌ ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു.

അസ്ഥിരമായ ഈ ഡാറ്റകളോട് വിപണികള്‍ സമാന രീതിയിലാണ് പ്രതികരിച്ചത്. പണപ്പെരുപ്പ പ്രവണത വിപണികളെ ഉയര്‍ത്തിയപ്പോള്‍ ശക്തമായ സമ്പദ്വ്യവസ്ഥയും ഇറുകിയ തൊഴില്‍ വിപണിയും വിപണിയെ താഴേക്ക് വലിച്ചു.

പ്രവണത ഹ്രസ്വകാലത്തില്‍ തുടരുമെന്ന് വിജയകുമാര്‍ വിലയിരുത്തുന്നു. മാര്‍ക്കറ്റിനെ സംബന്ധിച്ച് പ്രധാന നെഗറ്റീവ് ഘടകം, പലിശനിരക്ക് ഉയര്‍ത്തും എന്ന ഫെഡറല്‍ ചീഫിന്റെ അഭിപ്രായമാണ്. മാര്‍ച്ച് 21-22 തീയതികളിലാണ് ഫെഡറല്‍ മീറ്റിംഗ് നടക്കുക.

50 ബിപിഎസ് നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top