
മുംബൈ: നിഫ്‌റ്റി റെക്കോഡ് ഉയരത്തില്‍ നിന്നും ഇപ്പോഴും താഴെയായാണ് വ്യാപാരം ചെയ്യുന്നതെങ്കിലും നിഫ്‌റ്റി മിഡ്‌കാപ് 150 സൂചിക എക്കാലത്തെയും ഉയരത്തിലെത്തി.
ഇന്നലെ 14,658.55 എന്ന പുതിയ റെക്കോഡ് ഉയരമാണ് നിഫ്‌റ്റി മിഡ്‌കാപ് 150 സൂചിക രേഖപ്പെടുത്തിയത്.
അതേ സമയം വൊളാറ്റിലിറ്റി ഇന്‍ഡക്‌സ് (ചാഞ്ചാട്ട സൂചിക) 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 22.30 പോയിന്റിലാണ് വൊളാറ്റിലിറ്റി ഇന്‍ഡക്‌സ് എത്തിനില്‍ക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മിഡ്‌കാപ് 150 സൂചിക 57 ശതമാനമാണ് ഉയര്‍ന്നത്. 7077 പോയിന്റ് മുന്നേറ്റമാണ് ഇക്കാലയളവിലുണ്ടായത്.
ഇതില്‍ 1960 പോയിന്റും സംഭാവന ചെയ്‌തത് ഹിന്ദുസ്ഥാന്‍ സിങ്ക്, സുസ് ലോണ്‍ എനര്‍ജി, വൊഡാഫോണ്‍ ഐഡിയ, ഭെല്‍, പിബി ഫിന്‍ടെക് എന്നീ ഓഹരികളാണ്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ മിഡ്‌കാപ് ഓഹരി ബിഎസ്‌ഇ ആണ്-417.4 ശതമാനം. സുസ്‌ലോണ്‍ എനര്‍ജി 376.2 ശതമാനം നേട്ടം നല്‍കി.
എസ്‌ജെവിഎന്‍, ഭാരത് ഇലക്‌ട്രിക്കല്‍സ്, മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവ 300 ശതമാനത്തിലേറെ നേട്ടം നല്‍കി.