റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

നേട്ടം തുടരും, ചാഞ്ചാട്ടം പ്രതീക്ഷിക്കാം

മുംബൈ: ഗിഫ്റ്റ് നിഫ്റ്റി സൂചികയിലെ നേട്ടങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച ആദ്യ ഘട്ടത്തില്‍ വിപണികള്‍ ഉയര്‍ന്നു, മെഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു. കുറഞ്ഞ യുഎസ് പണപ്പെരുപ്പവും ശക്തമായ വിദേശ നിക്ഷേപ പ്രവാഹവും സൂചിപ്പിക്കുന്നത്, സൂചികകള്‍ ഉയര്‍ന്നു നില്‍ക്കുമെന്നുതന്നെയാണ്.

അതേസമയം ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ആഗോള സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതുപോലെ മോശമാകില്ല. യുഎസ് പണപ്പെരുപ്പ ഡാറ്റ അതാണ് സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ മെറ്റല്‍ ഓഹരികള്‍ ശ്രദ്ധാകേന്ദ്രീകരിക്കാന്‍ തപ്‌സെ നിര്‍ദ്ദേശിക്കുന്നു. ചൈന ഉത്തേജക നടപടികള്‍ സ്വീകരിക്കുന്നത് കാരണം ചെമ്പ് വില ഉയര്‍ന്നു നില്‍ക്കുകയാണ്. ഏറ്റവും കൂടുതല്‍ ചെമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.

ലയനത്തിന് ശേഷം എച്ച്ഡിഎഫ്‌സി ബാങ്കും ശ്രദ്ധയാകര്‍ഷിക്കും.ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് നിഫ്റ്റിക്ക് 19,475 ലെവലിലും തുടര്‍ന്ന് 19,420, 19,350 എന്നീ ലെവലുകളിലും പിന്തുണ ലഭിക്കുമെന്നാണ്. 19,600 ന് മുകളില്‍ 19,650- 19,700 ലെവലിലായിരിക്കും സൂചിക പ്രതിരോധം തീര്‍ക്കുക.

X
Top