
മുംബൈ: മികച്ച പ്രകടനമാണ് നവംബര്‍ 11 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നടത്തിയത്. സെന്‍സെക്‌സ് 1181 പോയിന്റ് അഥവാ 1.95 ശതമാനം ഉയര്‍ന്ന് 61,795 ലെവലിലും നിഫ്റ്റി50 321 പോയിന്റ് അഥവാ 1.80 ശതമാനം ഉയര്‍ന്ന് 18,350 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
18,350 ലെവലിന് അടുത്തെത്തിയ പശ്ചാത്തലത്തില്‍ നിഫ്റ്റി, എക്കാലത്തേയും ഉയരമായ 18,600 ലെവല്‍ ലക്ഷ്യം വയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറയുന്നു. 18,150 ലായിരിക്കും പിന്തുണ ലഭ്യമാവുക.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,284-18,260 & 18,221
റെസിസ്റ്റന്‍സ്: 18,363- 18,387 – 18,427.
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 441,970- 41,869 – 41,706
റെസിസ്റ്റന്‍സ്: 42,297 – 42,398 & 42,561
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
ഹണിവെല്‍ ഓട്ടോമേഷന്‍
പവര്‍ഗ്രിഡ്
കോടക് ബാങ്ക്
ഐസിഐസിഐ ബാങ്ക്
എന്‍ടിപിസി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
വോള്‍ട്ടാസ്
യുബിഎല്‍
എസ്ബിഐ ലൈഫ്
പ്രധാന ഇടപാടുകള്‍
എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ്: ഒരു വര്‍ഷത്തെ ലോക്ക്ഇന്‍ കാലയളവ് അവസാനിച്ചതിന് പിന്നാലെ, ടിപിജി ഗ്രോത്ത് 4 എസ്എഫ്പ്രൈവറ്റ് ലിമിറ്റഡ് 1.08 കോടി ഇക്വിറ്റി ഓഹരികള്‍ വിറ്റഴിച്ച് നിക്ഷേപം അവസാനിപ്പിച്ചു. ഓഹരിയൊന്നിന് 186.40 രൂപയ്ക്കായിരുന്നു ഇടപാട്. സോസൈറ്റ് ജനറല്‍ 26.3 ലക്ഷം ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) പി.ടി.ഇ 82.13 ലക്ഷം ഓഹരികളും സമാന നിരക്കില്‍ വാങ്ങി.
പിബി ഫിന്‍ടെക്: ഇന്റര്‍നെറ്റ് ഫണ്ട് 3പ്രൈവറ്റ് ലിമിറ്റഡ് 51.59 ലക്ഷം ഓഹരികള്‍ ശരാശരി 375.11 രൂപയ്ക്ക് വിറ്റു. ടൈഗര്‍ ഗ്ലോബല്‍ എട്ട് ഹോള്‍ഡിംഗ്‌സ് 374.09 രൂപ നിരക്കില്‍ 76.13 ലക്ഷം ഓഹരികളും 388.34 രൂപ ശരാശരി വിലയില്‍ 32.84 ലക്ഷം ഓഹരികളും വിറ്റു.
ഇന്റഗ്രേറ്റഡ് പേഴ്‌സണല്‍ സര്‍വീസസ് ലിമിറ്റഡ്: 238000 ഓഹരികള്‍ ആനന്ദ് വെല്‍ത്ത് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 69.74 രൂപ നിരക്കില്‍ വാങ്ങി. ചേഡ അശോക് ഭാവാന്‍ജി 90000 ഓഹരികള്‍ 69.68 രൂപ നിരക്കില്‍ വാങ്ങി. ബിഡബ്ല്യു ട്രേഡേഴ്‌സ് 106000 ഓഹരികള്‍ 67.72 രൂപ നിരക്കില്‍ വാങ്ങി. എലിക്‌സിര്‍ വെല്‍ത്ത് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 54000 ഓഹരികള്‍ 66.5 രൂപ നിരക്കില്‍ വാങ്ങി.
റൈറ്റ്‌സോണ്‍ കെമകോണ്‍ ഇന്ത്യ ലിമിറ്റഡ്: വിജയ് ജയന്തിലാല്‍ സാംഘവി 24000 ഓഹരികള്‍ 80.28 രൂപ നിരക്കില്‍ വാങ്ങി. വര്‍ഷബെന്‍ ഭാരത് ഭായി ഷാ 62400 ഓഹരികള്‍ 86.69 രൂപ നിരക്കില്‍ വാങ്ങി.
സാല്‍സെര്‍ ഇലക്ട്രോണിക്‌സ്: ലോധ അശോക് കുമാര്‍ 150000 ഓഹരികള്‍ 276.38 രൂപ നിരക്കില്‍ വാങ്ങി.
വെര്‍ടോസ് എഡൈ്വര്‍ട്ടൈസിംഗ്: 100000 ഓഹരികള്‍ അല്‍ഗോക്വാന്റ് ഫിന്‍ടെക് ലിമിറ്റഡ് 136.44 രൂപ നിരക്കില്‍ വാങ്ങി.
നവംബര് 14ന് പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഒഎന്‍ജിസി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ബയോകോണ്‍, ഭാരത് ഫോര്‍ജ്, അപ്പോളോ ടയേഴ്‌സ്, ഐആര്‍സിടിസി, ആരതി ഇന്‍ഡസ്ട്രീസ്, അബോട്ട് ഇന്ത്യ, അലുവാലിയ കോണ്‍ട്രാക്ട്‌സ്, ആരേ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ബിജിആര്‍ എനര്‍ജി സിസ്റ്റംസ്, ബിര്‍ള ടയേഴ്‌സ്, സിഇഎസ്സി, ദിലീപ് ബില്‍ഡ്‌കോണ്‍, ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, ഗ്രീവ്‌സ് കോട്ടണ്‍, ഹഡ്‌കോ, ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ജ്യോതി ലാബ്‌സ്, ലിന്‍ഡെ ഇന്ത്യ, ലക്‌സ് ഇന്‍ഡസ്ട്രീസ്, മൈന്‍ഡ്‌സ്‌പേസ് ബിസിനസ് പാര്‍ക്കുകള്‍ ആര്‍ഇഐടി, എന്‍ബിസിസി (ഇന്ത്യ), റാഡിക്കോ ഖൈത്താന്‍, ശോഭ, സ്‌പൈസ് ജെറ്റ് എന്നിവ നവംബര്‍ 14 ന് സെപ്റ്റംബര്‍ 2023 പാദ ഫലപ്രഖ്യാപനം നടത്തും.