ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നിഫ്റ്റി 19,000 ലക്ഷ്യം വയ്ക്കുമെന്ന് നിഗമനം

മുംബൈ: ആഗോള വിപണികളുടെ പിന്തുണയും മികച്ച ആഭ്യന്തര ഡാറ്റകളുമാണ് റെക്കോര്‍ഡ് ഉയരത്തിലേയ്്ക്ക് സൂചികകളെ നയിച്ചത്, മോതിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടെയ്ല്‍ റിസര്‍ച്ച് ഹെഡ്, സിദ്ധാര്‍ത്ഥ് ഖെംക നിരീക്ഷിക്കുന്നു. പണപ്പെരുപ്പം കുറയുന്നതും ആരോഗ്യകരമായ സാമ്പത്തിക ഡാറ്റയും സ്ഥിരമായ എഫ്‌ഐഐ വാങ്ങലും മാര്‍ക്കറ്റ് സെന്റിമെന്റ്‌സിനെ ഉദ്ദീപിപ്പിച്ചു. വിപണി ഘടന പോസിറ്റീവാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനമായിരിക്കും വരും ദിവസങ്ങളില്‍ സ്വാധീനം ചെലുത്തുക. മികച്ച കരാറുകള്‍ ഒപ്പുവയ്ക്കുന്ന പക്ഷം അത് വിപണിയെ ഉയര്‍ത്തും. ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ഇന്‍ഷുറന്‍സ് കമ്പനികളിലാണ് കൂടുതല്‍ പ്രതീക്ഷ.

നിഫ്റ്റിയും ആര്‍എസ്‌ഐയും ഒരു ത്രികോണ പാറ്റേണിന് സാക്ഷ്യം വഹിച്ചതായി ഇന്‍ക്രെഡ് ഇക്വിറ്റീസിലെ ഗൗരവ് ബിസ്സ പറയുന്നു. ഇത് മികവ് തുടരുമെന്നതിന്റെ സൂചനയാണ്.വരും ദിവസങ്ങളില്‍ സൂചിക 19,000 ലക്ഷ്യം വച്ചേയ്ക്കാം.

X
Top