ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

വിപണി പോസിറ്റീവ് സിഗ്നല്‍ നല്‍കുന്നതായി വിദഗ്ധര്‍

ന്യൂഡല്‍ഹി: ഗ്യാപ് അപ് ഓപ്പണിംഗ് നടത്തിയ നിഫ്റ്റി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു, ജതിന്‍ ഗെഡിയ, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, ഷെയര്‍ഖാന്‍ ബിഎന്‍പി പാരിബാസ് നിരീക്ഷിക്കുന്നു. 18530 – 18500 എന്ന നിര്‍ണായക പിന്തുണാ മേഖല വിജയകരമായി പ്രതിരോധിച്ച സൂചിക 18800-18889 ലെവലുകളാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രതിദിന, മണിക്കൂര്‍ മൊമെന്റം ഇന്‍ഡിക്കേറ്ററുകള്‍ വ്യത്യസ്ത സിഗ്‌നലുകള്‍ നല്‍കുന്നെങ്കിലും വില പ്രവര്‍ത്തനം, ശക്തി പ്രകടമാക്കുന്നു.

ഗെഡിയയുടെ അഭിപ്രായത്തില്‍ 18630-18620 ലെവലുകളായിരിക്കും പിന്തുണ മേഖലകള്‍. 18778 – 18800 ലെവലില്‍ സൂചിക പ്രതിരോധം തീര്‍ക്കും.റിയല്‍റ്റി, ലോഹങ്ങള്‍, എണ്ണ, വാതക ഓഹരികള്‍ എന്നിവയിലെ കുതിച്ചുചാട്ടമാണ് സെന്‍സെക്‌സിനെ 63000 ത്തിന് മുകളിലെത്തിച്ചത്, ശ്രീകാന്ത് ചൗഹാന്‍, കൊട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച് (റീട്ടെയില്‍) ഹെഡ് പറഞ്ഞു.

പണപ്പെരുപ്പം 25 മാസത്തെ താഴ്ച വരിച്ചതും വ്യാവസായ വളര്‍ച്ചയും വിപണി ആഘോഷമാക്കി. ഫെഡറല്‍ റിസര്‍വ് നിരക്ക് സ്ഥിരമായി നിര്‍ത്തുമെന്ന പ്രതീക്ഷയും ഇന്ധനമായി. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍ പോസിറ്റീവ് സിഗ്നലാണ് നല്‍കുന്നതെന്ന് ചൗഹാന്‍ പറയുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 18600 ആയിരിക്കും പിന്തുണ. പ്രതിരോധം 18800-18850 ലെവലുകളില്‍.

X
Top