ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

നിഫ്റ്റി 18400-18500 ലക്ഷ്യം വയ്ക്കും – വിദഗ്ധര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഡിസംബറിന് ശേഷം ആദ്യമായി റെക്കോര്‍ഡ് ഉയരം കൈവരിച്ച സൂചിക, പ്രതിവാര ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്ക് പാറ്റേണ്‍ രൂപീകരിച്ചു. മാത്രമല്ല തുടര്‍ച്ചയായ ഏഴാം ആഴ്ചയും ഹയര്‍ ഹൈ ഫോര്‍മേഷന്‍ നിലനിര്‍ത്തി. മൊമെന്റം സൂചകങ്ങളായ ആര്‍ എസ് ഐ (ആപേക്ഷിക ശക്തി സൂചിക)ബുള്ളിഷ് മൊമന്റവും എം എ സി ഡി (ചലിക്കുന്ന ശരാശരി കണ്‍വെര്‍ജന്‍സ് ഡൈവേര്‍ജന്‍സ്) പോസിറ്റീവ് ക്രോസോവറും നല്‍കുന്നു.

അതുകൊണ്ടുതന്നെ 18,400-18,500 ലെവലുകളില്‍ എത്താന്‍ നിഫ്റ്റിയ്ക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം സൂചിക 18600-18700 ലക്ഷ്യം വയ്ക്കും. മറുവശത്ത്, പിന്തുണാ നില 9 ദിവസത്തെ ചലന ശരാശരിയായ 18,200 ലും 20-ഡിഎംഎ 18,000 ലും 100, 200-ഡിഎംഎ ക്ലസ്റ്റര്‍ 17,800 ലുമാണ്.

”നിലവില്‍, പ്രധാന പ്രതിരോധ നില 18,440 ആണ്. ഇത് 78.6 ശതമാനം വീണ്ടെടുക്കലിനെ പ്രതിനിധീകരിക്കുന്നു,”സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ ഗവേഷണ മേധാവി സന്തോഷ് മീന പറഞ്ഞു. നേരത്തെ 18,888 ല്‍ നിന്ന് 16,828 ലേക്ക് വീണ അതേനിലവാരം.

ഈ തലത്തില്‍ ലാഭമെടുക്കാനുള്ള സാധ്യതയുണ്ടെങ്കിലും, അതിന് മുകളില്‍ സൂചിക 18,630-18,690 ലക്ഷ്യം വച്ചേക്കാം.

X
Top