ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗംപശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് വ്യാപാരത്തിൽ തിരിച്ചടി നേരിട്ട് ഇന്ത്യപശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

നിഫ്റ്റി 18,300 ന് താഴെ, 413 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: മെയ് 16 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 413.24 പോയിന്റ് അഥവാ 0.66 ശതമാനം താഴ്ന്ന് 61932.47 ലെവലിലും നിഫ്റ്റി 112.30 പോയിന്റ് അഥവാ 0.61 ശതമാനം താഴ്ന്ന് 18286.50 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1790 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1627 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

132 ഓഹരിവിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എം ആന്‍ഡ് എം, എച്ച്ഡിഎഫ്സി ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ബിപിസിഎല്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി എന്നിവ നേട്ടത്തിലായി.

മേഖലകളില്‍, ഓട്ടോ സൂചിക ഒരു ശതമാനവും ഹെല്‍ത്ത് കെയര്‍, ഇന്‍ഫ്രാ, ബാങ്ക്, മെറ്റല്‍ സൂചികകള്‍ 0.3-0.4 ശതമാനവും താഴ്ന്നപ്പോള്‍ പിഎസ്യു ബാങ്ക് സൂചിക 0.7 ശതമാനം ഉയര്‍ന്നു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top