കാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗംപശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് വ്യാപാരത്തിൽ തിരിച്ചടി നേരിട്ട് ഇന്ത്യപശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കം

വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: മൂന്നാംദിവസവും വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 128.90 പോയിന്റ് അഥവാ 0.21 ശതമാനം താഴ്ന്ന് 61431.74 ലെവലിലും നിഫ്റ്റി 51.80 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 18130 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1530 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1846 ഓഹരികള്‍ പിന്‍വലിഞ്ഞു.

124 ഓഹരി വിലകളില്‍ മാറ്റമില്ല. ഡിവിസ് ലാബോറട്ടറീസ്,അദാനി പോര്‍ട്ട്‌സ്,എസ്ബിഐ,ഐടിസി,ടൈറ്റന്‍ കമ്പനി എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ബജാജ് ഫിനാന്‍സ്,കോടക് മഹീന്ദ്ര ബാങ്ക്,ഭാരതി എയര്‍ടെല്‍,ഐസിഐസിഐ ബാങ്ക്,ഏഷ്യന്‍ പെയിന്റ്‌സ് മുന്നേറിയവയില്‍ പെടുന്നു.

ബാങ്ക് ഒഴിച്ചുള്ള മേഖലകളെല്ലാം ഇടിവ് നേരിട്ടപ്പോള്‍ റിയാലിറ്റി, ഓയില്‍ ആന്റ് ഗ്യാസ്,പൊതുമേഖല ബാങ്ക്,ഊര്‍ജ്ജം, ഫാര്‍മ,എഫ്എംസിജി, കാപിറ്റല്‍ ഗുഡ്‌സ് എന്നിവ 1-2 ശതമാനമാണ് താഴ്ന്നത്. ബിസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.67 ശതമാനം,0.26 ശതമാനം എന്നിങ്ങനെ ദുര്‍ബലമായി.

X
Top