പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

നേട്ടം തുടര്‍ന്ന് വിപണി, നിഫ്റ്റി 18550 ന് മീതെ

മുംബൈ: ജൂണ്‍ 5 ന് വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 240.36 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 62787.47 ലെവലിലും നിഫ്റ്റി 59.70 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 18593.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2113 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1438 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

170 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കി.ദിവിസ് ലബോറട്ടറീസ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, നെസ്ലെ ഇന്ത്യ, ബിപിസിഎല്‍ എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.

മേഖലതലത്തില്‍ വാഹനം, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നിവ 1 ശതമാനം വീതമുയര്‍ന്നപ്പോള്‍ ഐടി,എഫ്എംസിജി നഷ്ടത്തിലായി. മിഡ്ക്യാപ് , സ്‌മോള്‍ക്യാപ് സൂചികകള്‍ 0.3 ശതമാനവും 0.5 ശതമാനവുമാണ് ഉയര്‍ന്നത്.

ആഗോള വിപണികളിലെ ശുഭാപ്തി വിശ്വാസം ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചതായി, കോടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. യുഎസ് കടപരിധി ഒത്തു തീര്‍ന്നതും നിരക്ക് വര്‍ധനവുണ്ടാകില്ലെന്ന വിശ്വാസവും തുണയായി.

സാങ്കേതികമായി നിഫ്റ്റി ചെറിയ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് അനിശ്ചിതത്വത്തെ കുറിക്കുന്നു. 18550 ന് മീതെ നിഫ്റ്റി പോസിറ്റീവാണ്.

താഴെ വില്‍പന സമ്മര്‍ദ്ദമുണ്ടാകും. 18650-18700 ല്‍ സൂചിക പ്രതിരോധം തീര്‍ക്കുമ്പോള്‍ 18550-18500-18450 ലായിരിക്കും പിന്തുണ.

X
Top