യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

നിഫ്റ്റി 19750 ന് മുകളില്‍, 351 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ബുധനാഴ്ച, വിപണി മികച്ച നേട്ടം കുറിച്ചു. സെന്‍സെക്‌സ് 351.49 പോയിന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 66707.20 ലെവലിലും നിഫ്റ്റി 97.70 പോയിന്റ് അഥവാ 0.50 ശതമാനം ഉയര്‍ന്ന് 17998.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1854 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1591 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

155 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.എല്‍ആന്റ്ടി,ഐടിസി,ബ്രിട്ടാനിയ,റിലയന്‍സ്,സണ്‍ ഫാര്‍മ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ബജാജ് ഫിന്‍സര്‍വ്,ടെക് മഹീന്ദ്ര,അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ കാപിറ്റല്‍ ഗുഡ്‌സ്,എഫ്എംസിജി,റിയാലിറ്റി എന്നിവ ഒരു ശതമാനം വീതമാണുയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ് , സ്‌മോള്‍ക്യാപ് സൂചികകളും നേട്ടം കൊയ്തു.

X
Top