ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

വിപണി മികച്ച നേട്ടം കുറിച്ചു, നിഫ്റ്റി 18700 ന് മുകളില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച മികച്ച നേട്ടം കുറിച്ചു. സെന്‍സെക്‌സ് 350.08 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 63142.96 ലെവലിലും നിഫ്റ്റി 127.40 പോയിന്റ് അഥവാ 0.68 ശതമാനം ഉയര്‍ന്ന് 18726.40 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2214 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1244 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

124 ഓഹരിവിലകളില്‍ മാറ്റമില്ല. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ബിപിസിഎല്‍, നെസ്ലെ ഇന്ത്യ, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി എന്നിവ കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ ക്യാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്എംസിജി, ഊര്‍ജ്ജം, റിയല്‍റ്റി എന്നിവ ഒരു ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതമാണുയര്‍ന്നത്.
ഗ്യാപ് അപ് ഓപ്പണിംഗിന് ശേഷം നിഫ്റ്റിയില്‍ റേഞ്ച് ബൗണ്ട് നീക്കമുണ്ടായി,ഗൗരവ് ബിസ്സ, വൈസ് പ്രസിഡന്റ് – ഇന്‍ക്രെഡ് ഇക്വിറ്റീസ് വിലയിരുത്തുന്നു. ബാങ്ക് നിഫ്റ്റി ആദ്യ മണിക്കൂറുകളില്‍ ഏതാണ്ട് ഫ്‌ലാറ്റായി വ്യാപാരം നടത്തിയതാണ് ഇതിന് പ്രധാന കാരണം.

പിന്നീട് നിഫ്റ്റി ഓരോ മണിക്കൂറിലും പുതിയ ഉയരങ്ങള്‍ താണ്ടി. ഇതോടെ ബുള്ളുകള്‍ പിടിമുറുക്കുകയുമായിരുന്നു. 18650 ന് മുകളില്‍ ക്ലോസ് ചെയ്തതിനാല്‍ സൂചിക 18800-18850 ലക്ഷ്യം വയ്ക്കും. 18630 ലായിരിക്കും പിന്തുണ.

X
Top