ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 319.90 പോയിന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 60,941.67 ലെവലിലും നിഫ്റ്റി 90.80 പോയിന്റ് അഥവാ 0.50 ശതമാനം ഉയര്‍ന്ന് 18,118.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1595 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1947 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

180 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, യുപിഎല്‍ എന്നിവനേട്ടത്തില്‍ മുന്നിലെത്തി. അള്‍ട്രാട്‌കെ സിമന്റ്, ഗ്രാസിം, എന്‍ടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടാറ്റ സ്റ്റീല്‍ കനത്ത നഷ്ടവയില്‍ പെടുന്നു.

മേഖലകളില്‍ വാഹനം, ബാങ്ക്, എഫ്എംസിജി,ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്റ് ഗ്യാസ്, വിവര സാങ്കേതിക വിദ്യ എന്നിവ 0.5-1 ശതമാനം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി, ഊര്‍ജ്ജം എന്നിവയാണ് നഷ്ടത്തിലാണ്. 0.4-07 ശതമാനം താഴ്ചയാണ് ഇവ വരിച്ചത്.

ബിഎസ്ഇ മിഡക്യാപ് സൂചിക 0.4 ശതമാനം ഉയര്‍ന്നു. സ്‌മോള്‍ക്യാപ് 0.3 ശതമാനം നഷ്ടപ്പെടുത്തി. ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് സൂചികകള്‍ നേട്ടം കുറിച്ചത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

സാമ്പത്തിക ഓഹരികളും തുണച്ചു.ബാങ്കുകളുടെ മികച്ച മൂന്നാം പാദ പ്രകടനമാണ് സാമ്പത്തിക ഓഹരികളെ ഉയര്‍ത്തിയപ്പോള്‍ നിരക്ക് വര്‍ധന കുറയുമെന്ന സൂചനയാണ് ആഗോള സൂചികകളുടെ നേട്ടത്തിന് വഴിയൊരുക്കിയത്.

X
Top