രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

415 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്, നിഫ്റ്റി 17700 ന് മുകളില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 415.49 പോയിന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 60224.46 ലെവലിലും നിഫ്റ്റി 117.20 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 17711.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2049 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1430 എണ്ണം തിരിച്ചടി നേരിട്ടു.

189 ഓഹരി വിലകള്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, എന്‍ടിപിസി, പവര്‍ഗ്രിഡ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയവ. ബ്രിട്ടാനിയ ഇന്‍ഡസ്ട്ര്‌സ്, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നഷ്ടം നേരിട്ടവയില്‍ പെടുന്നു.

ലോഹം, റിയാലിറ്റി, പൊതുമേഖല ബാങ് മേഖലകള്‍ ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 0.7 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്. കുത്തനെയുള്ള നിരക്ക് വര്‍ദ്ധന ഫെഡ് ഉദ്യോഗസ്ഥര്‍ തള്ളിയതും അദാനി പ്രശ്‌നം കെട്ടടങ്ങിയതും ബുള്ളുകള്‍ക്ക് അനുകൂലമായി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് , ഗവേഷണവിഭാഗം തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

X
Top