കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

നിഫ്റ്റി 19,300 ന് മുകളില്‍, 487 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: തിങ്കളാഴ്ച, വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 486.49 പോയിന്റ് അഥവാ 0.75 ശതമാനം ഉയര്‍ന്ന് 62205.05 ലെവലിലും നിഫ്റ്റി 133.50 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 19,322.50 ലെവലിലും വ്യാപരം അവസാനിപ്പിക്കുകയായിരുന്നു. 1910 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1688 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

138 ഓഹരി വിലകളില്‍ മാറ്റമില്ല. ഗ്രാസിം ഇന്‍ഡസ്ട്രീസ്,ഐടിസി,ബിപിസിഎല്‍,റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ബജാജ് ഫിനാന്‍സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച സ്റ്റോക്കുകള്‍, ബജാജ് ഓട്ടോ,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,സണ്‍ഫാര്‍മ,സിപ്ല,ഡോ.റെഡ്ഡി ലാബോറട്ടറീസ് നഷ്ടത്തിലായി.

മേഖലകളില്‍ ലോഹം,ഓയില്‍ ആന്റ് ഗ്യാസ്,എഫ്എംസിജി,പൊതുമേഖല ബാങ്ക് എന്നിവ 1-3 ശതമാനം ഉയര്‍ന്നപ്പോള്‍ ഐടി, ഫാര്‍മ എന്നിവ 0.5-1 ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.5 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

X
Top