പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

നിഫ്റ്റി 18700 ഭേദിച്ചു, നിക്ഷേപം വര്‍ധിച്ചത് 2.48 ലക്ഷം കോടി രൂപ

മുംബൈ: റിസര്‍വ് ബാങ്ക് പോളിസി പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പ്, നിഫ്റ്റി 18,700 ഭേദിച്ചു. 2023 ല്‍ ആദ്യമായാണ് സൂചിക 18,700 കടക്കുന്നത്. സെന്‍സെക്സ് 350.08 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 63,142.96 ലും നിഫ്റ്റി 127.40 പോയിന്റ് അഥവാ 0.68 ശതമാനം ഉയര്‍ന്ന് 18,726.40 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

ഇതോടെ ബിഎസ്ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂലധനം 286.57 ലക്ഷം കോടി രൂപയില്‍ നിന്ന് 289.05 ലക്ഷം കോടി രൂപയായി.നിക്ഷേപകരുടെ സമ്പത്ത് 2.48 ലക്ഷം കോടി രൂപയായി ഉയര്‍ന്നു എന്നര്ത്ഥം. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബിപിസിഎല്‍, നെസ്ലെ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി എന്നിവ നഷ്ടം നേരിട്ടതില്‍ പെടുന്നു. ബിഎസ്ഇ റിയല്‍റ്റി സൂചിക 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലും ബിഎസ്ഇ എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലും എത്തിയപ്പോള്‍ മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജ്ജ സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു.

X
Top