ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

തിരുത്തല്‍ വരുത്തി വിപണി, നിഫ്റ്റി 18,800 ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നേട്ടങ്ങള്‍ തിരുത്തി ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 284.26 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 63238.89 ലെവലിലും നിഫ്റ്റി 85.50 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 18771.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. നെഗറ്റീവ് തുടക്കമായിരുന്നെങ്കിലും ഇരു സൂചികകളും പിന്നീട് നേട്ടത്തിലായി.

നിഫ്റ്റി 18887.60 ലെവലിലേയ്ക്കും സെന്‍സെക്‌സ് 63601.71 ലെവലിലേയ്ക്കും അടുക്കുകയും ചെയ്തു. അതേസമയം രണ്ടാം പകുതിയിലെ ലാഭമെടുപ്പ് വിപണിയെ തിരുത്തലിന് നിര്‍ബന്ധിതമാക്കി.ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍.

ദിവിസ് ലബോറട്ടറീസ്, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടമുണ്ടാക്കി. മേഖലകളില്‍ പൊതുമേഖലാ ബാങ്കും പവറും ഒരു ശതമാനം വീതം നഷ്ടം നേരിട്ടപ്പോള്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, എഫ്എംസിജി, ഫാര്‍മ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1 ശതമാനവും 0.6 ശതമാനവുമാണ് നഷ്ടം നേരിട്ടത്.

X
Top