പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

വിപണി വീണ്ടും ഇടിഞ്ഞു; നിഫ്റ്റി 18600 ന് താഴെ, സെന്‍സെക്‌സ് 223 പോയിന്റ് നഷ്ടപ്പെടുത്തി

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം നേരിട്ടു. കാപിറ്റല്‍ഗുഡ്‌സ്, ഊര്‍ജ്ജം ഒഴികെയുളള മേഖലകള്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടതോടെയാണിത്. സെന്‍സെക്‌സ് 223.01 പോയിന്റ് അഥവാ 0.35 ശതമാനം താഴ്ന്ന് 62625.63 ലെവലിലും നിഫ്റ്റി 71 പോയിന്റ് അഥവാ 0.38 ശതമാനം താഴ്ന്ന് 18563.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

മാറ്റമില്ലാതെ തുടങ്ങിയ വിപണി, പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും അവസാന സെഷനുകളില്‍ ലാഭമെടുപ്പിന് ഇരയായി. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 78 പോയിന്റും 29 പോയിന്റും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഹീറോ മോട്ടോകോര്‍പ്പ്, ഡിവിസ് ലബോറട്ടറീസ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, അദാനി എന്റര്‍പ്രൈസസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവ നേട്ടമുണ്ടാക്കി. മേഖലകളില്‍
എഫ്എംസിജി, പിഎസ്യു ബാങ്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ 0.5-1 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

X
Top