കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

നിഫ്റ്റി 19,500 ലെവലില്‍, 340 പോയിന്റ് കൂട്ടിച്ചേര്‍ത്ത് സെന്‍സെക്‌സ്

മുംബൈ: ശക്തമായി തിരിച്ചുകയറിയ വിപണി വ്യാഴാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ചു. സെന്‍സെക്‌സ് 339.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 65785.64 ലെവലിലും നിഫ്റ്റി 98.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 19497.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1936 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1428 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

133 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര,അപ്പോളോ ഹോസ്പിറ്റല്‍സ്,പവര്‍ഗ്രിഡ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. ഐഷര്‍ മോട്ടോഴ്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ്,മാരുതി സുസുക്കി.എച്ച്‌സിഎല്‍, ബജാജ് ഫിനാന്‍സ് എന്നിവ ഇടിവ് നേരിട്ടു.

മേഖലകളില്‍ ഊര്‍ജ്ജം,ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവ 2 ശതമാനം വീതമുയര്‍ന്നപ്പോള്‍ വാഹനം, ഹെല്‍ത്ത് കെയര്‍ എന്നിവ ഓരോ ശതമാനം വീതമാണ് കൂട്ടിച്ചേര്‍ത്തത്. ബിഎസ്ഇ മിഡ്ക്യാപ് 0.8 ശതമാനവും സ്‌മോള്‍ക്യാപ് 0.7 ശതമാനവും കരുത്താര്‍ജ്ജിച്ചു.

X
Top