ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നേട്ടം തുടര്‍ന്ന് വിപണി; നിഫ്റ്റി 18650 നരികെ, 345 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. മാത്രമല്ല ബാങ്ക് നിഫ്റ്റി റെക്കോര്‍ഡ് ഉയരമായ 44,483.35 തൊടുന്നതിനും വിപണി സാക്ഷിയായി. സെന്‍സെക്‌സ് 344.69 പോയിന്റ് അഥവാ 0.55 ശതമാനം ഉയര്‍ന്ന് 62,846.38 ലെവലിലും നിഫ്റ്റി 99.40 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് 18598.70 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

ആഗോളവിപണികളുടെ ചുവടുപിടിച്ച് ഗ്യാപ് അപ്പ് ഓപ്പണിംഗാണ് സൂചികകള്‍ നടത്തിയത്. പിന്നീട് എല്ലാ സെഷനുകളിലും നേട്ടം ആവര്‍ത്തിച്ചു. ഇതോടെ നിഫ്റ്റിയ്ക്ക് 18650നും സെന്‍സെക്‌സ് 63000 ലവലിനും അടുത്തെത്തി.

മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടൈറ്റന്‍,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,ടാറ്റ സ്റ്റീല്‍,കോള്‍ ഇന്ത്യ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഒഎന്ജിസി, പവര് ഗ്രിഡ് കോര്പ്പറേഷന്, എച്ച്‌സിഎല് ടെക്‌നോളജീസ്, ദിവിസ് ലബോറട്ടറീസ്, മാരുതി സുസുകി തുടങ്ങിയവ നഷ്ടം നേരിട്ടവയില്‍ പെടുന്നു.

മേഖലകളില്‍ ഐടി, ഓയില്‍ ആന്റ് ഗ്യാസ് എന്നിവയൊഴികെയുള്ളവ ഉയര്‍ച്ച കൈവരിച്ചപ്പോള്‍ ലോഹം 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.4 ശതമാനവും സ്‌മോള്‍ക്യാപ് 0.3 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top