2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

വിപണി നേട്ടത്തില്‍, സെന്‍സെക്‌സ് 18260 ന് മീതെ

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തുടക്കത്തില്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 154.55 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 61,884.23 ലെവലിലും നിഫ്റ്റി 64.80 പോയിന്റ് അഥവാ 0.36 ശതമാനം ഉയര്‍ന്ന് 18268.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1692 ഓഹരികള്‍ മുന്നേറുമ്പോള്‍ 1233 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

146 ഓഹരിവിലകളില്‍ മാറ്റമില്ല. എന്‍ടിപിസി,പവര്‍ഗ്രിഡ്,ടെക് മഹീന്ദ്ര,വിപ്രോ,ലാര്‍സണ്‍ ആന്റ് ടൂബ്രോ എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,നെസ്ലെ,ഭാരതി എയര്‍ടെല്‍,ബജാജ് ഫിന്‍സര്‍വ്,ആക്‌സിസ് ബാങ്ക് നഷ്ടം നേരിടുന്നു.

ബാങ്ക്,ലോഹം എന്നിവയൊഴിച്ചുള്ള മേഖലകള്‍ നേട്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് 0.34 ശതമാനവും സ്‌മോള്‍ക്യാപ് 0.14 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top