ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി നേട്ടത്തില്‍, നിഫ്റ്റി 18750 ന് മീതെ

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 239.48 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 63157.11 ലെവലിലും നിഫ്റ്റി 71.90 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 18760 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2095 ഓഹരികള്‍ മുന്നേറുമ്പോള്‍ 828 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

117 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്, ഐടിസി,എസ്ബിഐ,ടൈറ്റന്‍,നെസ്ലെ എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്. ടിസിഎസ്,വിപ്രോ,ഭാരതി എയര്‍ടെല്‍,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ നഷ്ടം നേരിടുന്നു.

ഐടി ഒഴികെയുള്ള മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക് 1 ശതമാനം നേട്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് 0.48 ശതമാനവും സ്‌മോള്‍ക്യാപ് 0.73 ശതമാനവും നേട്ടത്തിലാണ് വ്യാപാരത്തിലുള്ളത്. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് സെന്‍സെക്‌സും നിഫ്റ്റിയും നീങ്ങുന്നത്, മേഹ്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ്, റിസര്‍ച്ച് – പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ), വ്യാഴാഴ്ച 3086 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. അതേസമയം സ്‌ക്കൈമെറ്റ് വെതര്‍, ദുര്‍ബലമായ മണ്‍സൂണ്‍ പ്രവചിച്ചത് ദു: സൂചനയാണ്. കൂടാതെ ചൈനീസ് ചില്ലറ വില്‍പനയും വ്യാവസായിക ഉത്പാദനവും വെല്ലുവിളി നേരിടുന്നു.

18553 ലെവലിലായിരിക്കും നിഫ്റ്റി സപ്പോര്‍ട്ട് തേടുകയെന്ന് തപ്‌സെ പറയുന്നു. 18,888 ഭേദിച്ചാല്‍ മാത്രമേ കുതിപ്പ് പ്രതീക്ഷിക്കാനാകൂ.

X
Top