ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

കരുത്തുകാട്ടി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: താരിഫ്, ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നേട്ടം കുറിച്ചു. സെന്‍സെക്സ് 323.83 പോയിന്റ് അഥവാ 0..40 ശതമാനം ഉയര്‍ന്ന് 81425.15 ലെവലിലും നിഫ്റ്റി 104.5 പോയിന്റ് അഥവാ 0.42 ശതമാനം ഉയര്‍ന്ന് 24973.10 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

2169 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1558 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 114 ഓഹരി വിലകളില്‍ മാറ്റമില്ല. ഭാരത് ഇലക്ട്രോണിക്സ്, വിപ്രോ,എച്ച്സിഎല്‍,ബജാജ് ഫിനാന്‍സ്, ടിസിഎസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍.

മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് എന്നിവ ഇടിഞ്ഞു. മേഖലകളില്‍ വാഹനം 1 ശതമാനം ദുര്‍ബലമായപ്പോള്‍ ഐടി 2.6 ശതമാനവും പൊതുമേഖല ബാങ്ക് 2.2 ശതമാനവും റിയാലിറ്റി 1 ശതമാനവുമുയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനമാണുയര്‍ന്നത്.

X
Top