റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

നിഫ്റ്റി 19700 ന് മുകളില്‍, 529 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച, മികച്ച പ്രകടനം നടത്തി. സെന്‍സെക്‌സ് 529.03 പോയിന്റ് അഥവാ 0.80 ശതമാനം ഉയര്‍ന്ന് 66589.93 ലെവലിലും നിഫ്റ്റി 147 പോയിന്റ് അഥവാ 0.75 ശതമാനം ഉയര്‍ന്ന് 19711.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2013 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1559 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

174 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്‌സ്,വിപ്രോ,ഗ്രാസിം,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. ഹീറോ മോട്ടോകോര്‍പ്,ഒഎന്‍ജിസി,ഭാരതി എയര്‍ടെല്‍,ടാറ്റ മോട്ടോഴ്‌സ്,ജിഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ വാഹനമൊഴിച്ചുള്ളവ നേട്ടത്തിലായപ്പോള്‍ പൊതുമേഖല ബാങ്ക് 2 ശതമാനവും നിഫ്റ്റി ബാങ്ക് 1 ശതമാനവുമുയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top