
മുംബൈ: തുടക്കത്തിലെ നഷ്ടങ്ങള്‍ തിരുത്തി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 100.48 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 62394.12 ലെവലിലും നിഫ്റ്റി 20.60 അഥവാ 0.11 ശതമാനം ഉയര്‍ന്ന് 18533.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 2030 ഓഹരികള്‍ മുന്നേറുന്നു.
1005 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 149 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. മേഖലകളില്‍ ലോഹം 1 ശതമാനം താഴെയാണ്. ഓയില്‍ ആന്റ് ഗ്യാസ്, വാഹനം എന്നിവ 1 ശതമാനം ഉയരുകയും ചെയ്തു.
ബിപിസിഎല്‍, ഹീറോമോട്ടോകോര്‍പ്പ്, എസ്ബിഐ ലൈഫ്, റിലയന്‍സ്, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ടെക് മഹീന്ദ്ര, മാരുതി, സണ്‍ ഫാര്‍മ, യുപിഎല്‍, കോടക് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍. ഹിന്‍ഡാല്‍കോ, അപ്പോളോ ഹോസ്പിറ്റല്‍സ്, എച്ച്ഡിഎഫ്‌സി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ ഇന്‍ഷൂറന്‍സ്,എച്ച്‌സിഎല്‍ ടെക് എന്നിവ നഷ്ടത്തിലാണ്. ബിഎസ്ഇ സ്‌മോള്‍ക്യാപ്പ് 0.79 ശതമാനവും മിഡ്ക്യാപ്പ് 0.72 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികളില്‍ ഇന്ത്യന്‍ സൂചികകളും ജാപ്പാനീസ് നിക്കൈയും മാത്രമാണ് നേട്ടമുണ്ടാക്കുന്നത്. സിഡ്‌നി എസ്ആന്റ്പി എഎസ്എക്‌സ് 100, ഷാങ്ഗായി, തായ് വാന്‍ വെയ്റ്റഡ്, ഹോങ്കോങ് ഹാങ് സെങ്, കോറിയന്‍ കോസ്പി, ഇന്തോനേഷ്യന്‍ ഐഡിഎക്‌സ് കോമ്പസിറ്റ് എന്നിവ നഷ്ടം സഹിക്കുന്നു. യൂറോപ്യന്‍ സൂചികകളുടേത് സമ്മിശ്ര പ്രകടനമാണ്.
വാള്‍സ്ട്രീറ്റ് സൂചികകള്‍ ഇന്നലെ താഴ്ച വരിച്ചിരുന്നു. എണ്ണവിലയിലെ കുറവും കേന്ദ്രബാങ്കുകള്‍ അയഞ്ഞ സമീപനം കൈകൊള്ളുന്നതുമാണ് ആഭ്യന്തര വിപണിയെ സഹായിക്കുന്നതെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.






