കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

3D മാപ്പിംഗ് വർദ്ധിപ്പിക്കുന്നതിന് ഐഎസ്ആർഒയുമായി സഹകരിച്ച് മാപ്മൈഇന്ത്യ

മുംബൈ: ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുമായി  സഹകരിച്ച് 3D മാപ്പുകളുടെ ഗുണനിലവാരം വർധിപ്പിക്കുമെന്ന് ഹോംഗ്രൗൺ നാവിഗേഷൻ സ്ഥാപനമായ മാപ്മൈഇന്ത്യ അറിയിച്ചു. മെറ്റാവേസിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി കമ്പനി പുതിയ ഭൂപടങ്ങൾ വികസിപ്പിക്കുകയാണ്. ജിയോസ്‌പേഷ്യൽ മാപ്പിംഗ്, സാറ്റലൈറ്റ് ഡാറ്റ, ഭൗമ നിരീക്ഷണം എന്നിവയുടെ നേട്ടങ്ങൾ കൊണ്ടുവരുന്ന, അന്തർ-ദേശീയ, ആത്മനിർഭർ, പൊതു സ്വകാര്യ പങ്കാളിത്തത്തിനുള്ള വഴിയാണ് ഐഎസ്ആർഒയുമായുള്ള സഹകരണം കാണിക്കുന്നതെന്ന് മാപ്‌മൈഇന്ത്യ പറഞ്ഞു. അനലിറ്റിക്‌സും ഉപഭോക്തൃ കേന്ദ്രീകൃത ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും ഒരുമിച്ച് കൊണ്ടുവരാൻ ഈ സഹകരണം തങ്ങളെ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

ഐഎസ്ആർഒയിൽ നിന്നുള്ള ഭൗമ നിരീക്ഷണ ഡാറ്റയുടെ സഹായത്താൽ മാപ്മൈഇന്ത്യയുടെ മാപ്പിൾസ് പോർട്ടൽ അല്ലെങ്കിൽ മാപ്പിൾസ് ആപ്പ് ഉപയോഗിച്ച്, ഒരു സാധാരണ യാത്രക്കാരന് വഴിയും നാവിഗേഷനും എളുപ്പത്തിൽ കാണാനാകുമെന്നും, കൂടാതെ വഴിയിൽ തടസങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് തത്സമയം അറിയാൻ കഴിയുമെന്നും കമ്പനി പറഞ്ഞു. ഐഎസ്ആർഒയുമായുള്ള സഹകരണത്തിലൂടെ ഉപയോക്താക്കൾക്ക് സസ്യഭൂപടങ്ങളോ, ഹീറ്റ് മാപ്പുകളോ, വായു ഗുണനിലവാര ഭൂപടങ്ങളോ, ആളുകൾ തിരയുന്ന കൃത്യമായ സ്ഥലങ്ങളെക്കുറിച്ചോ അവരുടെ താൽപ്പര്യമുള്ള റൂട്ടുകളെക്കുറിച്ചോ ഉള്ള മറ്റ് വിവരങ്ങളും ഇതിലൂടെ കാണാൻ കഴിയുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

ഓട്ടോമോട്ടീവ്, മൊബിലിറ്റി, കൺസ്യൂമർ, എന്റർപ്രൈസ് എന്നീ വിഭാഗങ്ങൾക്കായി മാപ്പിംഗ് സൊല്യൂഷനുകൾ നിർമ്മിക്കുന്ന കമ്പനിയാണ് മാപ്മൈഇന്ത്യ. ഇത് മാപ്മൈഇന്ത്യ ബ്രാൻഡിന് കീഴിൽ ഇന്ത്യൻ വിപണിയിലും മാപ്പിൾസ് എന്ന ബ്രാൻഡിന് കീഴിൽ വിദേശ വിപണിയിലും സേവനം നൽകുന്നുണ്ട്. കമ്പനി ഈയിടെയാണ് ഓഹരി വിപണിയിൽ പ്രവേശിച്ചത്.

X
Top