ചെന്നൈ: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്. കര്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്വീസ്.
ചെന്നൈയില് നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില് നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്വീസ് ശൃംഖലയാണ് ഉണ്ടാവുക.
മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്വീസുകള് നടത്താനാണ് ദക്ഷിണ റെയില്വേ ഉദ്ദേശിക്കുന്നത്. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്വീസുകള് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
വൈകിട്ട് ചെന്നൈ സെന്ററില് നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില് സര്വീസ് നടത്തും.
വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ലക്ഷ്യംവെച്ചാണ് പുതിയ സര്വീസുകള്.