സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

25-ലധികം തീവണ്ടികള്‍ക്ക് പുതിയ സമയം; വേഗവും കൂടും

കണ്ണൂർ: കൊങ്കണ്‍ വഴി ഓടുന്ന കേരളത്തില്‍നിന്നുള്ള തീവണ്ടികളുടേതടക്കം സമയം വെള്ളിയാഴ്ചമുതല്‍ മാറും. മണ്‍സൂണ്‍ കാലത്ത് 40-75 കിലോമീറ്ററായി വേഗം കുറച്ച വണ്ടികള്‍ ഇനി 110 കിലോമീറ്ററിലോടും.

മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികള്‍ക്ക് പുതിയ സമയമാണ്. മുൻകൂട്ടി റിസർവ് ചെയ്തവർ സമയമാറ്റം ശ്രദ്ധിക്കണം. കേരളത്തിലേക്കുള്ളവ നേരത്തേ എത്തും.

പ്രധാന മാറ്റങ്ങള്‍:

  • എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി പുറപ്പെടും.
  • എറണാകുളത്തുനിന്ന് ഉച്ചക്ക് 1.25-ന് പുറപ്പെടും. (നിലവില്‍ രാവിലെ 10.30-ആണ്). ഷൊർണൂരില്‍ വൈകീട്ട് 4.15-നും കണ്ണൂരില്‍ 6.39-നും എത്തും.
  • നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ എത്തും. നിലവില്‍ 11.40-ന് മംഗളൂരുവില്‍ എത്തുന്ന വണ്ടി രാത്രി 10.35-ന് മംഗളൂരു വിടും. ഷൊർണൂരില്‍ പുലർച്ചെ 4.15-നും എറണാകുളത്ത് 7.30-നും എത്തും.
  • തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. എറണാകുളം ഉച്ചക്ക് 1.50. കോഴിക്കോട്ട്- വൈകീട്ട് 6.05. കണ്ണൂർ- 7.35 എന്നിങ്ങനെയാണ് സമയക്രമം. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേയെത്തും. മംഗളൂരു -പുലർച്ചെ 4.25. കണ്ണൂർ- 6.35. കോഴിക്കോട് 8.10. ഷൊർണൂർ 10.20. വൈകീട്ട് 6.20- ന് തിരുവനന്തപുരം.
  • മംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും. നിലവില്‍ 12.45.

മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ചില വണ്ടികളുടെ പുതിയ സമയം:

  • മംഗളൂരു-ഗോവ വന്ദേഭാരത്-രാവിലെ 8.30.
  • മംഗളൂരു-ഗോവ മെമു-വൈകീട്ട് 3.30.
  • മംഗളൂരു-ഗോവ സ്പെഷ്യല്‍-രാവിലെ 5.30.
  • മംഗളൂരു-മുംബൈ മത്സ്യഗന്ധ-ഉച്ച 2.20

X
Top