വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ചന്ദ്രന്‍റെ ഉത്ഭവം ഭൂമിയിൽ നിന്നെന്ന് പുതിയ പഠനം

ഗോട്ടിംഗൻ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്ന സംശയം ഇന്നും ശാസ്ത്രലോകത്ത് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചന്ദ്രന്‍റെ രൂപീകരണത്തെക്കുറിച്ചും ഭൂമിയിലെ ജല ഉത്ഭവത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾക്ക് ചൂടുപിടിക്കുകയാണ്.

അടുത്തിടെ ഗോട്ടിംഗൻ സർവ്വകലാശാലയിലെയും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ സിസ്റ്റം റിസർച്ചിലെയും (എംപിഎസ്) ഗവേഷകർ നടത്തിയ പഠനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ചന്ദ്രന്‍റെയും ഭൂമിയുടെയും സാമ്പിളുകള്‍ വിശകലനം നടത്തിയ ഇവര്‍ ഭൂമിയുടെ ആവരണ വസ്തുക്കളിൽ നിന്നാണ് ചന്ദ്രൻ രൂപപ്പെട്ടതെന്ന് വാദിക്കുന്നു. പ്രോട്ടോപ്ലാനറ്റ് ചന്ദ്രന്‍റെ ഘടനയിൽ മാറ്റം വരുത്താൻ ഗണ്യമായ സംഭാവന നൽകിയെന്ന ദീർഘകാലമായുള്ള സിദ്ധാന്തത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് ഗവേഷകരുടെ ഈ പുതിയ കണ്ടെത്തൽ.

പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് 14 ചാന്ദ്ര സാമ്പിളുകളിൽ നിന്നുള്ള ഓക്സിജൻ ഐസോടോപ്പുകളും 191 ഭൗമ അളവുകളും ലേസർ ഫ്ലൂറിനേഷൻ ഉപയോഗിച്ച് വിശകലനം നടത്തിയെന്നാണ്.

ചന്ദ്രനിൽ നിന്നും ഭൂമിയിൽ നിന്നുമുള്ള ഓക്സിജൻ-17 ഐസോടോപ്പുകൾ തമ്മിൽ അടുത്ത ഐസോടോപ്പിക് സാമ്യം ഉള്ളതായി ഇതില്‍ തിരിച്ചറിഞ്ഞു. ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയുമായി കൂട്ടിയിടിച്ചതായി വിശ്വസിക്കപ്പെടുന്ന പ്രോട്ടോപ്ലാനറ്റായ തിയയുടെ പ്രധാന സംഭാവനയാണ് ചന്ദ്രന്‍റെ ഘടനയ്ക്ക് കാരണമെന്ന കണ്ടെത്തലിന് വിരുദ്ധമാണ് പുതിയ പഠനം.

അതേസമയം ഭൂമിയിലെ ജലത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയ ചർച്ചകളും സജീവമാകുന്നുണ്ട്. വെനീർ ഇവന്‍റ് സിദ്ധാന്തം അനുസരിച്ച് ചന്ദ്രന്‍റെ രൂപീകരണത്തിന് ശേഷമുണ്ടായ ആഘാതങ്ങളിലൂടെയാണ് ഭൂമിയിൽ വെള്ളം എത്തിയത്.

എന്നാൽ പുതിയ പഠനം ഇതിനും വിരുദ്ധമാണ്. വരും ദിവസങ്ങളില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ പഠനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.

X
Top