
ഐഫോണ്‍ വില്‍പന വര്‍ധിച്ചതോടെ ഇന്ത്യയില്‍ കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കാൻ ഒരുങ്ങുകയാണ് കമ്പനി. 2025-ന്‍റെ അവസാനത്തോടെ ഇന്ത്യയില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് സിഇഒ ടിം കുക്ക് വെളിപ്പെടുത്തി.
മുംബൈയിലെ ബികെസി സ്റ്റോറും ഡൽഹിയിലെ സാകേത് സ്റ്റോറും വന്‍ വിജയമായിരുന്നു. എവിടെയൊക്കെയാണ് പുതിയ ആപ്പിള്‍ റിടെയ്‌ല്‍ സ്റ്റോറുകള്‍ വരുന്നതെന്ന് അറിഞ്ഞിരിക്കാം.
അതേസമയം ഇന്ത്യയില്‍ വരാനിരിക്കുന്ന ആപ്പിള്‍ സ്റ്റോറുകളുടെ ലൊക്കേഷനുകള്‍ ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ചില സ്ഥലങ്ങള്‍ അഭ്യൂഹങ്ങളില്‍ നിറയുന്നുണ്ട്.
മുംബൈയിലെ സ്കൈ സിറ്റി മാള്‍, ബെംഗളൂരുവിലെ ഫീനിക്സ് മാള്‍ ഓഫ് ഏഷ്യ, പൂനെയിലെ കോപ മാള്‍, നോയിഡയിലെ ഡിഎല്‍എഫ് മാള്‍ എന്നിവയാണ് പുതിയ ആപ്പിള്‍ സ്റ്റോറുകളുടെ ലൊക്കേഷനുകളായി പറയപ്പെടുന്നത്.
ദക്ഷിണേന്ത്യയില്‍ മറ്റെവിടെയെങ്കിലും പുതിയ ആപ്പിള്‍ സ്റ്റോര്‍ വരുമോയെന്ന് വ്യക്തമല്ല. ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് വലിയ വില്‍പനയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.
ഫിസിക്കല്‍ സ്റ്റോറുകള്‍ ആപ്പിളിന്‍റെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍, ആപ്പിള്‍ വാച്ചുകള്‍ എല്ലാം പ്രദര്‍ശിപ്പിക്കുന്ന ഇടമാകും. ഇന്ത്യക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ സ്റ്റോറുകള്‍ക്ക് ആപ്പിള്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.