മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

2.13 മില്യൺ ഡോളർ സമാഹരിച്ച് ഇൻ-മെഡ് പ്രോഗ്‌നോസ്റ്റിക്‌സ്

ഡൽഹി: എക്‌സോറ നേതൃത്വം നൽകിയ ഫണ്ടിംഗ് റൗണ്ടിൽ 2.13 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ച് എഐ പിന്തുണയുള്ള ന്യൂറോളജിക്കൽ ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ ഇൻ-മെഡ് പ്രോഗ്‌നോസ്റ്റിക്‌സ്. പ്രമുഖ ഏയ്ഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തത്തോടെയായിരുന്നു ഈ മൂലധന സമാഹരണം.

തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ സുസ്ഥിരമാക്കാനും വിപുലീകരിക്കാനും ആഗോള വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഈ ഫണ്ട് ഉപയോഗിക്കുമെന്ന് സ്റ്റാർട്ടപ്പ് അറിയിച്ചു.

2018-ൽ സ്ഥാപിതമായ ഇൻ-മെഡ് പ്രോഗ്‌നോസ്റ്റിക്‌സ്, ഡിമെൻഷ്യ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും സഹായിക്കുന്ന പഠന അൽഗോരിതങ്ങളും മെഷീൻ ലേണിംഗും വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്റ്റാർട്ടപ്പ് ന്യൂറോളജിസ്റ്റ് ഡിസിഷൻ സപ്പോർട്ടിനും റേഡിയോളജിസ്റ്റ് വർക്ക്ഫ്ലോ മെച്ചപ്പെടുത്തിനും വേണ്ടി എഐ ഇമേജ് പ്രോസസ്സിംഗ് പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയർ സേവനങ്ങളും നൽകുന്നു.

ഇന്ത്യയിൽ കമ്പനി ആരതി സ്കാൻസ്, സ്കാൻസ് വേൾഡ്, ഗുജറാത്ത് സ്കാൻസ്, നാനാവതി ഹോസ്പിറ്റൽ, കാവേരി ഹോസ്പിറ്റൽ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇതിന് പുറമെ ആഫ്രിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

X
Top