ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇക്വറ്റി ഫണ്ടുകളിലെ നിക്ഷേപം ഓഗസ്റ്റില്‍ കുറഞ്ഞു

മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് നിക്ഷേപം ഓഗസ്റ്റില്‍ 21 ശതമാനം ഇടിഞ്ഞ് 33430 കോടി രൂപയായി. ജൂലൈയിലിത് 42702.35 കോടി രൂപയും ജൂണില്‍ 23587  കോടി രൂപയുമായിരുന്നു. ആംഫി പുറത്തുവിട്ട ഡാറ്റയാണിത്.

വ്യവസായത്തിന്റെ മൊത്തം ആസ്തികള്‍ 75.35 ലക്ഷം കോടി രൂപയില്‍ നിന്നും 75.18 കോടി രൂപയായി.പുതിയതായി 23 സ്‌ക്കീമുകളാണ് കഴിഞ്ഞമാസത്തില്‍ തുടങ്ങിയത്. ഇവ 2859 കോടി രൂപ സമാഹരിച്ചു. എല്ലാം നിക്ഷേപകരെ ആവശ്യാനുസരണം പുറത്തുകടക്കാന്‍(ഓപ്പണ്‍ എന്‍ഡഡ്) അനുവദിക്കുന്നവയാണ്.

 ജൂലൈയില്‍ തുടങ്ങിയ 30 സ്‌ക്കീമുകള്‍ 30416 കോടി രൂപ സമാഹരിച്ചിരുന്നു. കട വിപണിയിലെ ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകളുടെ അറ്റ ഔട്ട്ഫ്‌ലോ ഓഗസ്റ്റില്‍ 7980 കോടി രൂപയായി. ജൂലൈയിലിത് 106801 കോടി രൂപയായിരുന്നു.

ഹൈബ്രിഡ് ഫണ്ടുകളിലെ നിക്ഷേപം 20879 കോടി രൂപയില്‍ നിന്നും 115293 കോടി രൂപയായി കുറഞ്ഞു.

X
Top