ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

പ്രതീക്ഷിച്ചതിലും മികച്ച നാലാംപാദ പ്രകടനം നടത്തി നെസ്ലെ ഇന്ത്യ

മുംബൈ: പ്രമുഖ എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ ചൊവ്വാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ലാഭം 24.7 ശതമാനമുയര്‍ന്ന് 737 കോടി രൂപയുടേതായപ്പോള്‍ വില്‍പന വരുമാനം 4808 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 21.3 ശതമാനം കൂടുതല്‍.

ലാഭവും വരുമാനവും പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതിലാണ്. ഇക്കണോമിക് ടൈംസ് പോളില്‍ യഥാക്രമം 588 കോടി രൂപയും 4424 കോടി രൂപയുമായിരുന്നു ലാഭ വരുമാന അനുമാനങ്ങള്‍. കഴിഞ്ഞ 10 വര്‍ഷത്തില്‍ രേഖപ്പെടുത്തിയ മികച്ച വളര്‍ച്ചയാണിതെന്ന് കമ്പനി ചെയര്‍മാന്‍ സുരേഷ് നാരായണന്‍ പഞ്ഞു.

ഭക്ഷ്യ എണ്ണകള്‍, ഗോതമ്പ്, പാക്കേജിംഗ് മെറ്റീരിയലുകള്‍ തുടങ്ങി ചരക്ക് വിലകള്‍ കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഡിമാന്‍ഡിലെ തുടര്‍ച്ചയായ വര്‍ദ്ധനവും ചാഞ്ചാട്ടവും കാരണം ശുദ്ധമായ പാല്‍, ഇന്ധനങ്ങള്‍, ഗ്രീന്‍ കോഫി എന്നിവയുടെ വില മാറ്റമില്ലാതെ തുടരും. പാദഫല പ്രഖ്യാപനത്തിന് ശേഷം കമ്പനി ഓഹരി 20678.65 രൂപയില്‍ മാറ്റില്ലാതെ തുടര്‍ന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സ്റ്റോക്ക് 14 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

X
Top