ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

സിഇഒയെ പുറത്താക്കി നെസ്ലെ

കീഴുദ്യോഗസ്ഥയുമായി രഹസ്യ ബന്ധം സൂക്ഷിച്ചതിന് സിഇഒ ലോറന്റ് ഫ്രീക്സിയെ പുറത്താക്കി സ്വിറ്റ്സർലൻഡിൽ നിന്നുള്ള ആഗോള ഭക്ഷ്യോൽപന്ന ബ്രാൻഡായ നെസ്ലെ.

അന്വേഷണത്തിനൊടുവിലാണ് സിഇഒയെ പുറത്താക്കിയതെന്നു നെസ്ലെ അറിയിച്ചു. ഉപബ്രാൻഡായ നെസ്പ്രെസ്സോയുടെ സിഇഒ ഫിലിപ്പ് നവ്രാറ്റിലിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു.

കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കീഴുദ്യോഗസ്ഥയുമായി രഹസ്യ പ്രണയബന്ധത്തിലേർപ്പെട്ടതിനാണ് ലോറന്റ് ഫ്രീക്സിയെ പുറത്താക്കിയതെന്ന് നെസ്‌ലെ പ്രസ്താവനയിൽ പറഞ്ഞു. ഇത് അത്യാവശ്യമായ തീരുമാനമാണ്.

നെസ്‌ലെയുടെ മൂല്യങ്ങളും ഭരണനിർവഹണവുമാണ് കമ്പനിയുടെ അടിത്തറ. വർഷങ്ങളുടെ സേവനത്തിന് ലോറന്റ് ഫ്രീക്സിക്ക് നന്ദി അറിയിക്കുന്നു –കമ്പനി ചെയർമാൻ പോൾ ബൾക്ക് പറഞ്ഞു.

40 വർഷത്തോളം നീണ്ട സേവനത്തിനൊടുവിലാണ് ലോറന്റ് ഫ്രീക്സിക്ക് നെസ്‌ലെയിൽനിന്നു പടിയിറിങ്ങേണ്ടിവന്നത്. 1986ൽ കമ്പനിയിലെത്തിയ ഫ്രീക്സി 2014 വരെ യൂറോപ്പിലെ പ്രവർത്തനങ്ങളുടെ മേധാവിയായിരുന്നു.

പിന്നീട് ലാറ്റിൻ അമേരിക്കൻ ഡിവിഷനെയും നയിച്ച ശേഷമാണ് സിഇഒ സ്ഥാനത്തെത്തിയത്. സിഇഒക്ക് ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന കാര്യം കമ്പനി ചെയർമാൻ പോൾ ബൾക്കിന്റെ മേൽനോട്ടത്തിൽ സ്വതന്ത്ര ഡയറക്ടർ പാബ്ലോ ഇസ്ല അന്വേഷിച്ചിരുന്നു. ഇതിനു പിന്നാലെയാണു പുറത്താക്കൽ നടപടി.

X
Top