പ്ലാന്റുകളില്‍ 20% സ്റ്റോക്ക് ഉയര്‍ത്താന്‍ കല്‍ക്കരി മന്ത്രാലയംഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്

ഡിഎല്‍എഫിന് അനുകൂലമായ സിസിഐ ഉത്തരവ് റദ്ദാക്കി എന്‍സിഎല്‍ടി, പരാതി പുന:പരിശോധിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബില്‍ഡര്‍മാരായ ഡിഎല്‍എഫിനനുകൂലമായ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവ് എന്‍സിഎല്‍ടി റദ്ദാക്കി.ഡിഎല്‍എഫും അനുബന്ധ കമ്പനികളും വിപണി ആധിപത്യം ദുരുപയോഗം ചെയ്‌തെന്ന് ഡിജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയ്‌ക്കെതിരെ പരാതി സമര്‍പ്പിക്കപ്പെട്ടു.

എന്നാല്‍ സിസിഐ കമ്പനിയ്ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പരാതി നിരസിക്കാനും അവര്‍ തയ്യാറായി. സിസിഐയുടെ ഈ നിലപാട് അസ്വീകാര്യമാണെന്ന് എന്‍എസ്എല്‍ടി വിധിക്കുകയായിരുന്നു.

മാത്രമല്ല, വിഷയം പരിശോധിക്കാന്‍ ദേശീയ കമ്പനി ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) ഉത്തരവിടുകയും ചെയ്തു. ഗുരുഗ്രാം ഡിഎല്‍എഫ് ഗാര്‍ഡന്‍ സിറ്റയുമായി ബന്ധപ്പെട്ട പരാതിയാണ് സിസിഐ തള്ളിയത്.

X
Top