ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ദേശീയ സമ്പാദ്യപദ്ധതി: നിക്ഷേപ സമാഹരണലക്ഷ്യം ₹6,000 കോടി

ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷം (2022-23) ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് ലക്ഷ്യമിടുന്നത് 6,000 കോടി രൂപയുടെ നിക്ഷേപ സമാഹരണം. ലക്ഷ്യ പൂർത്തീകരണച്ചുമതല ജില്ലാതലങ്ങളിൽ കളക്‌ടർമാർക്കാണ്. ജില്ലയിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, വകുപ്പിലെ ഏജന്റുമാർ എന്നിവരുടെ പങ്കാളിത്തത്തോടെയാകും ലക്ഷ്യം കൈവരിക്കുക.
ദേശീയ സമ്പാദ്യപദ്ധതി മുഖേന സ്വരൂപിക്കുന്ന തുക സംസ്ഥാനത്തിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം. എല്ലാവിഭാഗം ജനങ്ങൾക്കും അനുയോജ്യവും പൂർണമായും സുരക്ഷിതവും ലളിതവും ആദായകരവുമാണ് പദ്ധതിയിലെ നിക്ഷേപങ്ങൾ. അംഗീകൃത ഏജന്റുമാരുടെ സൗജന്യസേവനം ലഭ്യമാണ്. പോസ്‌റ്റോഫീസുകളിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾവഴിയും നിക്ഷേപം നടത്താം.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, മാസവരുമാന പദ്ധതി, അഞ്ചുവർഷ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, പി.പി.എഫ്., സീനിയർ സിറ്റിസൺസ് സ്കീം, പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധിയോജന,124 മാസംകൊണ്ട് ഇരട്ടിയാകുന്ന കിസാൻ വികാസ് പത്ര, സ്കൂളുകൾ വഴിയുള്ള സ്റ്റുഡന്റ്‌സ് സേവിംഗ്‌സ് സ്കീം എന്നിങ്ങനെ ആകർഷക നിക്ഷേപപദ്ധതികളാണ് കേന്ദ്ര മാനദണ്ഡങ്ങളോടെ ദേശീയ സമ്പാദ്യ പദ്ധതിയിലുള്ളത്.

X
Top