ന്യൂഡൽഹി: നാഷനൽ കോ ഓപറേറ്റിവ് ബാങ്ക് ഓഫ് ഇന്ത്യ, ദേശീയ സഹകരണ ട്രൈബ്യൂണൽ എന്നിവ സ്ഥാപിക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ദേശീയ സഹകരണ നയം ഈ മാസം കേന്ദ്ര സർക്കാർ പുറത്തിറക്കും.
സഹകരണ ബാങ്കുകളുടെ ഉപരിഘടകമായി ദേശീയ സഹകരണ ബാങ്ക് പ്രവർത്തിക്കും. കമ്പനി നിയമ ട്രൈബ്യൂണലിന് സമാനമാണ് നിർദിഷ്ട സഹകരണ ട്രൈബ്യൂണൽ.