തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

നബാര്‍ഡ്, എസ്ബിഐ കാര്‍ഡുകള്‍ ബോണ്ട് ഇഷ്യൂ വഴി 5,800 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്ഡ്) ഈ ആഴ്ച 5,000 കോടി രൂപയുടെ മൂന്ന് വര്‍ഷ ബോണ്ടുകള്‍ പുറത്തിറക്കും. 2,000 കോടി രൂപയുടെ അടിസ്ഥാന ബോണ്ടും 3,000 കോടി രൂപയുടെ ഗ്രീന്‍ഷോ ഓപ്ഷനും ഉള്‍പ്പെടുന്നതാണ് ഇത് ബോണ്ടുകളുടെ കാലാവധി 2026 ഓഗസ്റ്റ് 31 വരെയാണ്.

അതേസമയം എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് അടുത്ത ആഴ്ച 800 കോടി രൂപയുടെ അഞ്ച് വര്‍ഷ ബോണ്ട് വില്‍പ്പന അവസാനിപ്പിക്കും. ക്രിസിലും ഐസിആര്‍എയും എഎഎ റേറ്റുചെയ്ത ബോണ്ടുകള്‍ക്ക് 7.85% പലിശനിരക്ക് ലഭ്യമായേക്കും.

2026 ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാകുന്ന 4,922 കോടി രൂപയുടെ സെക്യൂരിറ്റികള്‍ ഏപ്രില്‍ 21 ന് നബാര്‍ഡ് പുറത്തിറക്കിയിരുന്നു. കൂപ്പണ്‍ 7.56 ശതമാനം. കോര്‍പ്പറേറ്റ് ഡെറ്റ് മാര്‍ക്കറ്റില്‍ നബാര്‍ഡ് ബോണ്ടുകള്‍ പലപ്പോഴും വിലനിര്‍ണ്ണയ റഫറന്‍സ് പോയിന്റുകളായി കണക്കാക്കപ്പെടുന്നു.

ചൊവ്വാഴ്ച, മൂന്ന് വര്‍ഷ കേന്ദ്ര സര്‍ക്കാര്‍ സെക്യൂരിറ്റി 6.96% വരുമാനത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വായ്പയെടുക്കല്‍ ചെലവ് നിര്‍ണ്ണയിക്കാന്‍ മറ്റ് സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളാണ് സോവറിന്‍ ബോണ്ട് വരുമാനം.

X
Top