അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഇനി പോസ്റ്റ്ഓഫീസ് വഴിയും

ന്യൂഡല്‍ഹി:പോസ്‌റ്റോഫീസുകള്‍ വഴി മ്യൂച്വല്‍ ഫണ്ടുകള്‍ വിതരണം ചെയ്യുന്നതിന്‌ തപാല്‍ വകുപ്പും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയും (ആംഫി) ധാരണ പത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ആഴത്തിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

കരാര്‍ പ്രകാരം, ഇന്ത്യ പോസ്റ്റ് അതിന്റെ വിപുലമായ ശൃഖലകളിലൂടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ സുഗമമാക്കും. ഇത് വഴി ഗ്രാമീണര്‍ക്കും അര്‍ദ്ധനഗരങ്ങളിലെ നിവാസികള്‍ക്കും മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്ക് എളുപ്പില്‍ പ്രവേശനം സാധ്യമാകും. മാത്രമല്ല, ഡിഒപി ജീവനക്കാരെ മ്യൂച്വല്‍ ഫണ്ട് വിതരണക്കാരാക്കണമെന്ന നിബന്ധനയും കരാറിലുണ്ട്.

രാജ്യത്തിന്റെ വിദൂര കോണുകളില്‍ സാമ്പത്തിക ഉള്‍പ്പടുത്തലും വ്യാപനവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് ഡിഒപി പ്രസ്താവനയില്‍ പറഞ്ഞു. സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെയുടെ സാന്നിധ്യത്തില്‍ തപാല്‍ വകുപ്പ് ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്മെന്റ്) മനീഷ ബന്‍സാല്‍ ബാദലും എഎംഎഫ്‌ഐ ചീഫ് എക്സിക്യൂട്ടീവ് വി.എന്‍. ചലസാനിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

X
Top