ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

എൻസിഡികളുടെ പബ്ലിക് ഇഷ്യു വഴി 300 കോടി രൂപ സമാഹരിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ്

മുംബൈ: സുരക്ഷിതമായ റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ച് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. ഈ ഇഷ്യുവിന്റെ അടിസ്ഥാന ഇഷ്യൂ സൈസ് 75 കോടി രൂപയാണ്, കൂടാതെ 225 കോടി രൂപ വരെ ഓവർസബ്‌സ്‌ക്രിപ്‌ഷൻ നിലനിർത്താനുള്ള ഓപ്‌ഷനുൾപ്പെടെ 300 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകളുടെ ഇഷ്യു 2022 മെയ് 25-ന് ആരംഭിക്കുകയും 2022 ജൂൺ 17-ന് അവസാനിക്കുകയും ചെയ്യും.
ഇഷ്യൂ ചെയ്യാൻ നിർദ്ദേശിക്കുന്ന സുരക്ഷിത എൻസിഡികൾ ഐസിആർഎ ‘AA+’ (സ്റ്റേബിൾ) റേറ്റുചെയ്തതാണെന്ന് കമ്പനി അറിയിച്ചു. ഐസിആർഎയുടെ സുരക്ഷിത എൻ‌സി‌ഡികളുടെ റേറ്റിംഗ് സാമ്പത്തിക ബാധ്യതകളുടെ സമയബന്ധിതമായ സേവനം സംബന്ധിച്ച ഉയർന്ന സുരക്ഷയെ സൂചിപ്പിക്കുന്നു. എൻസിഡികൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതായും, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് അലോട്ട്മെന്റെന്നും സ്ഥാപനം അറിയിച്ചു. ഈ സുരക്ഷിത എൻസിഡികൾക്ക് 7.25% മുതൽ 8% p.a വരെയുള്ള കൂപ്പൺ സഹിതം, ‘പ്രതിമാസ’ അല്ലെങ്കിൽ ‘വാർഷിക’ പലിശ പേയ്‌മെന്റ് അല്ലെങ്കിൽ ‘മെച്യുരിറ്റി റിഡംപ്ഷനിൽ’ പേയ്‌മെന്റ് എന്നിങ്ങനെയുള്ള 7 നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്. ഈ ഇഷ്യു വഴി സമാഹരിക്കുന്ന ഫണ്ട് പ്രാഥമികമായി കമ്പനിയുടെ വായ്പാ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു.

X
Top